Skip to main content

പച്ചമലയാളം അടിസ്ഥാന കോഴ്‌സ് രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ നടത്താവുന്നതാണ്.

 പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് കോഴ്സ്.

 

രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ 2024 ഏപ്രിൽ 12 നകം ലഭ്യമാക്കേണ്ടതാണ് 

 

വിശദവിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ ബന്ധപ്പെടുക.

date