Skip to main content

വിഷു വിപണന മേള ആരംഭിച്ചു

കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ വിഷു വിപണന മേള ആരംഭിച്ചു. ഏപ്രിൽ 11 വരെ പുതിയേടം വില്ലേജ് കോമ്പൗണ്ടിലാണ് മേള നടക്കുന്നത്.

കുടുംബശ്രീ എം ഇ, ജെ എൽ ജി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളാണ് മേളയിൽ വില്പനയ്ക്കുള്ളത്. വിഷു വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ 

പ്രിയ രഘു നിർവഹിച്ചു. 

 

സി ഡി എസ് ചെയർപേഴ്സൺ അഖില സജീവ് അധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റോസിലി ജോൺസൺ, വത്സ രവി, പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date