Post Category
സംസ്ഥാന പരിസ്ഥിതി പുരസ്കാരം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2025 വർഷത്തെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾ ഉൾപെടെ https://schemes.envt.kerala.gov.in/award/home ൽ അപേക്ഷിക്കണം.
പി.എൻ.എക്സ് 1559/2025
date
- Log in to post comments