എം.സി.എ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റഗുലര്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10, +2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം.
മാത്തമാറ്റിക്‌സ്/ കമ്പ്യൂട്ടര്‍ പഠിക്കാത്തവര്‍ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തില്‍ നിര്‍ദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സില്‍ യോഗ്യത നേടേണ്ടതായിവരും.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 22 വരെ സമര്‍പ്പിക്കാനാകും . പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ മുഖേനയോ, ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471 2560327.
- Log in to post comments