Skip to main content

പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കാന്‍ പദ്ധതി

എറണാകുളം: പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കാന്‍ എസ്.എസ്.എ യുടെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. സര്‍ക്കാര്‍ സഹായം നല്‍കുന്ന ജില്ലയിലെ 30 പ്രീ-സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്.
30 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത ഈ സ്‌കൂളുകളെ ലീഡ് സ്‌കൂളുകളായി നിലനിര്‍ത്തും.  മറ്റ് പ്രീ-സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതല ലീഡ് സ്‌കൂളുകള്‍ക്ക് നല്‍കും.  വരുംവര്‍ഷങ്ങളില്‍ പഞ്ചായത്തുകളിലെ മോഡല്‍ പ്രീ-സ്‌കൂള്‍, പരിശീലനകേന്ദ്രം എന്നീ നിലകളിലേക്ക് ഉയരേണ്ട സ്ഥാപനമായാണ് ലീഡ് സ്‌കൂളിനെ വിഭാവനം ചെയ്യുന്നത്.

ശിശുസൗഹൃദ പ്രീ-സ്‌കൂളുകളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.  വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ മാര്‍ഗ്ഗരേഖ പ്രകാരമാണ് ഈ അക്കാദമിക വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

സ്‌കൂള്‍തല മാസ്റ്റര്‍പ്ലാനുകള്‍ രൂപീകരിക്കാനുള്ള ആദ്യഘട്ട ജില്ലാതല ശില്പശാല പിറവം ബി.ആര്‍.സി.യില്‍ പൂര്‍ത്തിയായി.  രണ്ടാം ഘട്ട ജില്ലാതല ശില്പശാല എറണാകുളം ബി.ആര്‍.സി.യില്‍ നടന്നു വരുന്നു.  5 ദിവസം നീളുന്ന ശില്പശാല നവംബര്‍ 2-ാം തീയതി പൂര്‍ത്തിയായെന്ന് എറണാകുളം എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ് അറിയിച്ചു.

 

date