Skip to main content

അവധിക്കാല കംപ്യൂട്ടർ കോഴ്സ്

 എൽ.ബി.എസ്സ.് സെന്റർ ഫോർ സയൻസ് ആൻഡ്് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ ഏഴാം തീയതി മുതൽ അവധിക്കാല വെക്കേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. http://lbscentre.kerala.gov.in വഴി അപേക്ഷിക്കാം.
 എൻജിനീയറിംഗിന് ചേരാനാഗ്രഹിക്കുന്ന പ്ലസ് ടൂ വിദ്യാർഥികൾക്കായി 'C' പ്രോഗ്രാമിംഗ്, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതണിൽ സർട്ടിഫിക്കറ്റ് കോഴ്സ്, റ്റാലിയും ജി.എസ്.ടിയും ഉപയോഗിച്ച് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്കാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഓഫീസർ ഇൻ ചാർജ്, എൽ.ബി.എസ്സ.് സബ് സെന്റർ, വിജയ ബിൽഡിംഗ്, പോലീസ് സ്റ്റേഷനു സമീപം ഏറ്റുമാനൂർ-686631 കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0481 2534820.

date