Skip to main content
എന്റെ കേരളം' മേളയുടെ   അവലോകന യോഗത്തിൽ മന്ത്രി ഒ ആർ കേളു*

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണമായിരിക്കും എന്റെ കേരളം മേള: മന്ത്രി ഒ ആർ കേളു*

 

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ  അവതരണമായിരിക്കും 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ ഭാഗമായി നടക്കുകയെന്ന് പട്ടികജാതി - പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. 

 

ഏപ്രിൽ 22 മുതൽ 28 വരെ കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയുടെ 

അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, രാഷ്ട്രീയ യുവജന സംഘടനകൾ, സർവീസ് സംഘടനകൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ഡിടിപിസി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മേള തയ്യാറെടുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. വാർഷിക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. 

 

വാണിജ്യ സ്റ്റാളുകളുടെ എണ്ണവർധന, സ്വകാര്യ യൂണിവേഴ്സിറ്റികളുടെ സ്റ്റാളുകൾ അനുവദിക്കുക,  മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിക്കുക, വിനോദസഞ്ചാര മേഖലയിൽ ജില്ലയിലെ മുന്നേറ്റം പ്രകടമാക്കുന്ന അവതരണങ്ങൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, വന്യമൃഗശല്യം, ലഹരി, ശുചിത്വ കേരളം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. 

 

സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേണുക ഇ കെ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ വിജയൻ, ബിന്ദു പ്രകാശ്, സുശീല എ എൻ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ജയപ്രകാശ്, മുൻ എംഎൽഎയും സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി കെ ശശീന്ദ്രൻ, കല്പറ്റ നഗരസഭ കൗൺസലർ സി കെ ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു. 

 

രാഷ്ട്രീയ, യുവജന സംഘടനകളെ പ്രതിനിധീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, വിജയൻ ചെറുകര (സിപിഐ), ഡി രാജൻ, കെ ബി രാജുകൃഷ്ണ (ആർജെഡി), സണ്ണി ജോസഫ് (കേരള കോൺഗ്രസ്‌ ബി), എം ടി ഇബ്രാഹിം (ഐഎൻഎൽ), ഷാജി ചെറിയാൻ, സതീഷ് ബാബു പി എ, കെ വിശ്വനാഥൻ (ജെഡിഎസ്), കെ വി മാത്യു (കെസി എം), സി എം ശിവരാമൻ തുടങ്ങി യവർ സംബന്ധിച്ചു. 

 

ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ല ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റർമാരായ കെ സുമ, എം അമിയ, വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥർ

എന്നിവരും പങ്കെടുത്തു.

date