Skip to main content

എറണാകുളം അറിയിപ്പുകള്‍1

വനിതാ കമ്മീഷന്‍ സിറ്റിംഗ്

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ എറണാകുളം ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ എം സി എ ഹാളില്‍ നവംബര്‍ 14, 15 തീയതികളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും. 

 

നേത്ര പരിശോധന ക്യാമ്പ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഈ മാസം ഏഴ് നേത്രചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  എട്ടിന് എറണാകുളം എസ്.ആര്‍.വി.എച്ച്.എസ് സ്‌കൂള്‍  12-ന് വടവുകോട് പി.എച്ച്.സി, 13-ന് പനങ്കുഴി പബ്ലിക് ലൈബ്രറി, 15-ന് കറുകുറ്റി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, 22-ന് തൃക്കാക്കര കാര്‍ഡിനല്‍ എച്ച്.എസ്എസ്, 26-ന് തൃപ്പൂണിത്തുറ ഏരൂര്‍ പകല്‍വീട്, 27-ന് വാഴക്കുളം പി.എച്ച്.സി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 1985 ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളളതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുളളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിനുളള സമയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം തൊഴിലുടമകള്‍ പൂര്‍ണമായും വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

date