Skip to main content

പഴയന്നൂരിൽ ജനകീയ വിഷു വിപണന മേള 

 

 

 വിഷുക്കാലത്തെ പച്ചക്കറികളുടെ വില വർദ്ധനവിന് പരിഹാരമായി ജനകീയ വിഷു വിപണി ഒരുക്കി പഴയന്നൂർ ഗ്രാമ പഞ്ചായത്ത്. വിഷു വിപണന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പഴയന്നൂർ കുടുംബശ്രീ ചെയർ പേഴ്സൺ രശ്മി സുന്ദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ വിനീത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എ.കെ ലത, പഞ്ചായത്ത് അംഗങ്ങളായ എൻ. യശോദ, എസ്. സുജ, വി. കൃഷ്ണൻകുട്ടി, വി. പ്രദീപ്, പി. അബ്ദുള്ള, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീത നാരായണൻ, ബ്ലോക്ക് കോർഡിനേറ്റർ ഉമൈബ റഫീഖ്, അസിസ്റ്റൻ്റ് സെക്രട്ടറി ആർ. മല്ലിക തുടങ്ങിയവർ പങ്കെടുത്തു. 

 

കുടുംബശ്രീയുമായി സഹകരിച്ചാണ് ജനകീയ വിഷു വിപണന മേള ഒരുക്കിയത്. കുടുംബശ്രീയുടെ ജെ എൽ ജി യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറികളാണ് വിഷു വിപണനമേളയിൽ വിൽപ്പനക്കുള്ളത്. 

വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് വിഷുവിന് പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള നടത്തുന്നത്. ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത പഴങ്ങളും പച്ചക്കറികളും വിപണന മേളയിൽ ലഭ്യമാണ്. പഞ്ചായത്ത് അങ്കണത്തിൽ ഒരുക്കിയ വിഷു വിപണനമേള ഇന്ന് (ഏപ്രിൽ 13) അവസാനിക്കും.

date