ഒല്ലൂർ മണ്ഡലത്തിൽ ഏഴ് പുതിയ കളിക്കളങ്ങൾ ഒരുങ്ങുന്നു; മന്ത്രി കെ രാജൻ
തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ പനമുക്ക് 43-ആം ഡിവിഷനിലെ കണിമംഗലം-പനമുക്ക് റോഡ് സംരക്ഷണ ഭിത്തികെട്ടി നടപ്പാതയോടെ നവീകരികരിക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്‌ഘാടനം റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി.
നമ്മുടെ കുട്ടികൾ നന്നായി കളിക്കണമെന്നും ഒല്ലൂർ മണ്ഡലത്തിൽ ഏഴ് പുതിയ കളിക്കളങ്ങൾ വരാനിരിക്കുന്നുവെന്നും മന്ത്രി കെ. രാജൻ. തൃശ്ശൂർ കോർപറേഷൻ കർമ്മ പദ്ധതി പ്രകാരം രണ്ടര കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ വികസന പ്രസ്ഥാന പ്രവർത്തന കാര്യങ്ങച്ചിൽ ഒരു തൃശ്ശൂർ മോഡൽ നാളെ നമ്മുടെ കുട്ടികളുടെ പഠന വിഷയങ്ങളിൽ കടന്നു വന്നാലും അത്ഭുതപ്പെടാനില്ലെന്ന് പറയും വിധമുള്ള മാറ്റങ്ങളിലേക്ക് നമ്മുടെ നാട് പോകുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ ഉള്ള സോണലായി ഒല്ലൂർ സോണൽ മാറുന്നതിനെ കുറിച്ചും മന്ത്രി സംസാരിച്ചു.
ഡിവിഷൻ കൗൺസിലർ എ. ആർ രാഹുൽനാഥ് സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ ഷാജൻ കൊച്ചിൻ ദേവസ്വം പ്രസിഡഡന്റ് കെ. രവീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി.
നെടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. സുനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ആർ കണ്ണൻ, എം. പി ജോർജ്, പി. യൂ പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. ഡിവിഷൻ സെക്രട്ടറി കെ. വി വിമൽകുമാർ നന്ദി പറഞ്ഞു.
- Log in to post comments