Skip to main content

അങ്കണവാടി കെട്ടിടം ഒരുങ്ങുന്നു

കാറളം ഗ്രാമപഞ്ചായത്തിൽ 61ാം നമ്പർ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര തുടങ്ങിയവർ മുഖ്യാതിഥികളായി.

ഇരിങ്ങാലക്കുട എം.എൽ.എ  ആസ്തി വികസന ഫണ്ടിൽ നിന്നും  25 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്.

ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അമ്പിളി റെനിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ,  ഐ.സി.ഡി.എസ് സൂപ്പർവൈസർ ഐശ്വര്യ മോൾ ഫ്രാൻസിസ്, ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date