പ്രൊബേഷൻ അസിസ്റ്റൻ്റ് ഒഴിവ്
സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷം കുറയാത്ത പ്രവര്‍ത്തി പരിചയം, ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: അഭിമുഖ തീയതിയില്‍ 40 വയസ്സ് തികയാൻ പാടില്ല. ഹോണറേറിയം 29535 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, കോടതി സമുച്ചയം, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ ഏപ്രില്‍ 21 ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ എത്തിക്കുക. സൂക്ഷമ പരിശോധനക്ക് ശേഷം അഭിമുഖ തീയതിയും സ്ഥലവും അറിയിക്കുന്നതാണ്. ഫോണ്‍: 0477-2238450, 8714621974.
(പി.ആര്‍/എ.എല്‍.പി/1111 )
- Log in to post comments