സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വര്‍ക്ക്‌ഷോപ്പ്
സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരി കീഡ് കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കിങ്, ജി.എസ്.ടി. ലൈസന്‍സുകള്‍, വിവിധ ലോണ്‍, സബ്സിഡി സ്‌കീമുകള്‍ തുടങ്ങിയ സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ http://kied.info/traning-calender എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 19 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി.
(പി.ആര്‍/എ.എല്‍.പി/1112)
- Log in to post comments