വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്തനിവാരണ പരിശീലന പരിപാടി
വര്‍ദ്ധിച്ചുവരുന്ന ദുരന്തസാധ്യതകളെ നേരിടാന്‍ പുതുതലമുറയെ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 20. പ്രാഥമിക ജീവന്‍ രക്ഷ മാര്‍ഗങ്ങള്‍ - (ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് മലപ്പുറം), ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ (ജില്ലാ ദുരന്തനിവാരണ അതോറിറ്റി മലപ്പുറം) എന്നിവയാണ് പരിശീലന വിഷയങ്ങള്‍. ഫോണ്‍: 04832736320,8848922188.
- Log in to post comments