Skip to main content

തിരുവഞ്ചിക്കുഴി റോഡ് നാടിന് സമർപ്പിച്ചു

 

പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പൈങ്കുളം ഒന്നാം വാർഡിലെ തെഞ്ചീരി തിരുവഞ്ചിക്കുഴി റോഡിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. 

 

കെ. രാധാകൃഷ്ണൻ എം.പി, എംഎൽഎ ആയിരുന്ന ഘട്ടത്തിൽ അനുവദിച്ച 30 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമ്മിച്ചത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷറഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി, ബ്ലോക്ക് മെമ്പർ എ.ഇ ഗോവിന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം സന്ദീപ് കോന്നനാത്ത് തുടങ്ങിയവർ സംസാരിച്ചു.

date