Skip to main content

സഹകരണ എക്‌സ്‌പോ 2025: വിളംബര ജാഥ സംഘടിപ്പിച്ചു

 സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2025ന്റെ ഭാഗമായി തിരുവനന്തപുരത്ത് വിളംബര ജാഥ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആശാൻ സ്‌ക്വയറിൽ നിന്നും ആരംഭിച്ച ജാഥ കനകക്കുന്നിൽ സമാപിച്ചു. വി കെ പ്രശാന്ത് എം.എൽ.എ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സഹകരന സംഘം രജിസ്ട്രാർ ഡി. സജിത്ത് ബാബു സന്നിഹിതനായിരുന്നു. പ്രമുഖ സഹകാരികൾസഹകരണ വകുപ്പ് ജീവനക്കാർസഹകര സംഘം രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർകേരള ബാങ്കിലെ ജീവനക്കാർസംസ്ഥാന സഹകരണ യൂണിയനിലെ ജീവനക്കാർസഹകരണ യൂണിയന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും, തിരുവനന്തപുരം ജില്ലയിലെ നാല് സർക്കിൾ യൂണിയനുകളിൽപെട്ട ജീവനക്കാർഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ വിളംബര ജാഥയുടെ ഭാഗമായി. കളരിപ്പയറ്റ്റോളർ സ്‌കേറ്റിങ് എന്നിവയും അരങ്ങേറി. 

സഹകരണ എക്‌സ്‌പോ മൂന്നാം എഡിഷൻ ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കും. എക്സ്പോയുടെ ഉദ്ഘാടനം ഏപ്രിൽ 23നു വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2025 അന്തർ ദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കൂടിയാണ് ഇത്തവണത്തെ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

 260 സ്റ്റാളുകളിലായി 400-ൽ പരം സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവുംവിപണനവും നടക്കും. വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ ഈ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. സഹകരണസംഘം രജിസ്ട്രാറുടെയുംഫംഗ്ഷണൽ രജിസ്ട്രാർമാരുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുംഅന്തർദേശിയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സംഘങ്ങളും എക്സ്പോയിൽ പങ്കെടുക്കും. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന PACS, ഉൽപ്പാദന രംഗത്തുള്ള സഹകരണസംഘങ്ങൾ. മറ്റിതര സഹകരണ സംഘങ്ങളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.

പി.എൻ.എക്സ് 1662/2025

date