Skip to main content

സൗജന്യ പരിശീലനം

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ കീഴില്‍ 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് കോഴ്‌സ് പരിശീലന പരിപാടി ആരംഭിക്കുന്നു. വിവിധ തരം ചൈനീസ്  ഭക്ഷണം,  നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം, സൗത്ത് ഇന്ത്യന്‍ ഭക്ഷണം,  ലഘു പലഹാരങ്ങൾ എന്നിവയുടെ  പാചകരീതിയാണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. പരിശീലനത്തിന് താല്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ഏപ്രില്‍ 23 ന് രാവിലെ 10.30 മണിക്ക് എസ്ബിഐ കലവൂര്‍   ആര്‍എസ്ഇടിഐ പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന്  ഹാജരാകണം . ഫോണ്‍: 8330011815

പിആര്‍/എഎല്‍പി/1128)

date