Skip to main content

എംഎസ്എംഇ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗവും പ്രാധാന്യവും: പരിശീലനം

ചെറുതും വലുതുമായ സംരംഭങ്ങളില്‍  നിര്‍മ്മിത ബുദ്ധി  ടൂള്‍സ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം  എന്നതിനെ കുറിച്ചുള്ള മൂന്നു ദിവസത്തെ പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പമെന്റ്  (കീഡ്)  സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം.  താല്‍പര്യമുള്ളവര്‍ http://kied.info/training-calender/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 23 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി.  ഫോൺ  0484-2532890, 2550322, 9188922800.

(പിആര്‍/എഎല്‍പി/1129)

date