Skip to main content

നമ്പോർക്കാവ് ക്ഷേത്ര വേല- വെടിക്കെട്ട് നിരോധിച്ച് ഉത്തരവ്

നമ്പോർക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.  എക്സ്‌പ്ലോസീവ് ആക്ട് 1884 ലെ 60 (1)(c) ആക്ട് പ്രകാരമാണ് തീരുമാനം. പോലീസ്, ഫയർ, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും സ്ഫോടവസ്തു ചട്ടഭേദഗതിയിലെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങളില്ലായെന്ന് കാണുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ജില്ലാ പോലീസ് മേധാവി (സിറ്റി), ജില്ലാ ഫയർ ഓഫീസർ, തൃശ്ശൂർ തഹസിൽദാർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് റിപ്പോർട്ട് സമർപ്പിച്ചു . തൃശ്ശൂർ, എറണാകുളം, കാസർകോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ വെടിക്കെട്ട് പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വൻഭീഷണിയാണെന്ന് ബോധ്യമായെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

date