ടെലി മെഡിസിനിൽ ഡോക്ടർ നിയമനം
ആരോഗ്യകേരളം, തൃശ്ശൂരിന്റെ കീഴിൽ ഇ-സഞ്ജീവിനി ടെലി മെഡിഡിൻ വിഭാഗത്തിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരേയും എം.ബി.ബി.എസ്. ഡോക്ടർമാരേയും നിയോഗിക്കുന്നതിനായി ഏപ്രിൽ 25ന് രാവിലെ പത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ ആണ് അഭിമുഖം. മെഡിസിൻ, ഓർത്തോപീഡിക്, ഇ.എൻ.ടി., ത്വക്ക്, പീഡിയാട്രിക്സ്, പൾമനോളജി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും മെഡിക്കൽ ഓഫീസർമാരുടേയും സേവനമാണ് ആവശ്യമായി വരുന്നത്.
അതതു വിഭാഗങ്ങളിലെ പി.ജി.ബിരുദം ഉള്ളവർക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 10 കോളുകൾക്ക് 1000 രൂപയും തുടർന്നു വരുന്ന പൂർണ്ണമായ ഓരോ കോളുകൾക്കും 100/-രൂപയും വേതനമായി ലഭിക്കും.
എം.ബി.ബി.എസ്. ബിരുദധാരികൾക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 20 കോളുകൾക്ക് 1000/-രൂപയും തുടർന്നു വരുന്ന പൂർണ്ണമായ ഓരോ കോളുകൾക്കും 50/-രൂപയും ലഭിക്കും.
2026 മാർച്ച് 31 വരെയാണ് താൽകാലിക നിയമനം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ സർവ്വീസ്, എൻ.എച്ച്.എം. എൽ.എസ്.ജി.ഡി. എന്നിവിടങ്ങളിൽ നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കുവാൻ അർഹതയില്ല.
- Log in to post comments