Skip to main content

ക്യാമ്പ് ഫോളോവർ നിയമനം

മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്ക് മാത്രമായി കുക്ക്, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി എന്നീ   വിഭാഗങ്ങളിലേക്ക് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ഏപ്രിൽ 26ന് രാവിലെ 11ന് മലപ്പുറം മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ ആസ്ഥാനത്തു വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാവണം. പ്രതിദിനം 675 രൂപ നിരക്കിൽ പ്രതിമാസ പരമാവധി 18,225 രൂപയാണ് വേതനം. ഫോൺ: 04832734921.

date