മൈനാഗപ്പള്ളിയില്‍ നെല്‍കൃഷിയും
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി തരിശായികിടന്ന ചാലായില്‍ മാടന്നട ഏലയില്‍ നെല്‍കൃഷി നടത്തുന്നു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 18, 20 വാര്‍ഡുകളിലായി 468 ഏക്കര്‍ വിസ്ത്യതിയുള്ള ചാലായില്‍ മാടന്നട ഏലയാണ് കൃഷിയിടം. വെള്ളക്കെട്ട് ഒഴിവാക്കി ചാലായില്‍ മാടന്നട ഏലയും വെട്ടിക്കാട്ട് ഏലയും ക്യഷി യോഗ്യമാക്കുന്നതിനാണ് പദ്ധതി. ഇറിഗേഷന്‍ വകുപ്പും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ നെല്‍കൃഷി പുനഃരാരംഭിക്കുന്നത്.
തോട്ടുമുഖം തോടിലെ ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. 18, 20 വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന ചാലായില്‍ ഏലയ്ക്ക് പുറമേ ഭാഗികമായി ഒരുപൂ മാത്രം കൃഷി ചെയ്യുന്ന വെട്ടിക്കാട്ട് ഏലയിലും പൂര്‍ണമായി ഇരിപ്പൂ ക്യഷി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുമുണ്ടെന്ന് ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക് അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1057/2025)
- Log in to post comments