Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി ആരംഭിച്ചു

ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് വി ആര്‍ എം അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം സ്വീറ്റ് ഇംഗ്ലീഷ് സ്പീക്ക് ഇംഗ്ലീഷ് (Sweet English, Speak English) സമ്മര്‍ വെക്കേഷന്‍ ക്രാഷ് കോഴ്‌സിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് നിര്‍വ്വഹിച്ചു. 

 

ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൂടിയായ മാത്യു ചെറിയാന്‍ ക്ലാസ്സ് നയിച്ചു.

 

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി മനോഷ്, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ പി.വി പൗലോസ്, മറ്റ് മെമ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date