തപാല്‍ വകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീല്‍ഡ് ഓഫീസര്‍മാരെയും തെരഞ്ഞെടുക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആലപ്പുഴ പോസ്റ്റല്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന അരൂര്‍, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
മെയ് ഒന്നിന് രാവിലെ 10 മണി മുതല്‍ 12 മണിവരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലാണ് അഭിമുഖം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപ മൂല്യത്തിന് എന്‍എസ്‌സി യോ കെവിപി യോ ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്ലെഡ്ജ് ചെയ്തു പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഏജന്‍സി നിര്‍ത്തലാക്കുന്ന സമയം എന്‍എസ്‌സി, കെവിപി മടക്കി നല്‍കുന്നതാണ്. അഭിമുഖത്തിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അപേക്ഷകര്‍ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിൽ മെയിൽ ആയോ, 8547680324 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമായോ മെയ് ഒന്നിനു മുമ്പ് നല്‍കേണ്ടതാണ്. ഫോണ്‍: 0477 2251540
ഡയറക്റ്റ് ഏജന്റ് (പി എൽ ഐ /ആർ പി എൽ ഐ ) യോഗ്യതകള്‍
18 വയസ്സ് പ്രായം പൂര്‍ത്തിയായ കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത 10-ാം സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍. അഭ്യസ്തവിദ്യരും സ്വയംതൊഴില്‍ സംരംഭകരുമായ ചെറുപ്പക്കാര്‍ , വിദ്യാര്‍ഥികള്‍ , അംഗനവാടി ജീവനക്കാര്‍ , മഹിളാ മണ്ഡല്‍ പ്രവര്‍ത്തകര്‍ , ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍. പഞ്ചായത്തു അംഗങ്ങള്‍ മുതലായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഫീല്‍ഡ് ഓഫീസര്‍ (പി എൽ ഐ /ആർ പി എൽ ഐ ) യോഗ്യതകള്‍
ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളില്‍ നിന്ന് ഉള്‍പ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാര്‍. ഗ്രാമീണ്‍ ഡാക് സേവകര്‍ മുതലായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് എതിരെ തീര്‍പ്പാക്കാത്ത ഏതെങ്കിലും ഔദ്യോഗിക / അച്ചടക്ക അന്വേഷണം ഉണ്ടാകരുത്.
(പിആര്‍/എഎല്‍പി/1131)
- Log in to post comments