അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെളിയനാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ രാമങ്കരി പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ വനിതകൾക്കാണ് അവസരം. പ്രായപരിധി 18-46 വയസ്സ് (2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം 46 വയസ്സ് കഴിയാന്‍ പാടില്ല). പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കുന്നതാണ്. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്ന് വർഷം) ഇളവ് അനുവദിക്കുന്നതാണ്.
അങ്കണവാടി ഹെല്‍പ്പര്‍-എസ്.എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടില്ല (എഴുത്തും വായനയും അറിഞ്ഞിരിക്കണം).പൂരിപ്പിച്ച അപേക്ഷകൾ മെയ് ഒമ്പതിന് അഞ്ച് മണിക്ക് മുമ്പായി വെളിയനാട് ഐ.സി.ഡി.എസ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477 2754748, 8111848454
(പിആര്‍/എഎല്‍പി/1133)
- Log in to post comments