Skip to main content

അക്രഡിറ്റഡ് ഓവര്‍സിയര്‍; കൂടിക്കാഴ്ച 28-ന്

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലുളള ആലുവ ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസില്‍ നിലവിലുളള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ (സിവില്‍ എഞ്ചിനീയര്‍, ബി.ടെക്/ഡിപ്‌ളോമ/ ഐ.റ്റി.ഐ) ഒരു വര്‍ഷത്തേക്ക് 18000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.

മുവാറ്റുപുഴ വാഴപ്പിള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലാണ് കൂടിക്കാഴ്ച. പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിട്ടാണ് തസ്തിക. ഉദ്യേഗാര്‍ഥികള്‍ വയസ്, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

 

date