Skip to main content

ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവ്

ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലുള്ള നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഐബിസിബി എഫ്‌ഐ എംഐഎസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വനിതകള്‍ ആയിരിക്കണം. വയസ്/പ്രായപരിധി 2025 മാര്‍ച്ച് 31 ന് 35 വയസില്‍ കൂടാന്‍ പാടില്ല. പ്രതിമാസ ശമ്പളം 20,000. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം (എം.എസ് വേഡ്, എക്‌സല്‍), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ആയിരിക്കണം. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കാം. അപേക്ഷിക്കുന്നവര്‍ വനിതകളായിരിക്കണം.

 

അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് എട്ട്. വൈകുന്നേരംഅഞ്ചു വരെ. ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകള്‍ എന്നിവ നിരുപാധികം നിരസിക്കും. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, എറണാകുളം ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും വെയ്‌ക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ ബി.സി- മൂന്ന് ഒഴിവിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.അപേക്ഷകള്‍ അയയ്ക്കേണ്ട മേല്‍വിലാസം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, എറണാകുളം സിവില്‍ സ്റ്റേഷന്‍, രണ്ടാം നില കാക്കനാട്, പിന്‍-682030

date