Skip to main content

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മേയ് 8 ന്

19/07/2024 ലെ 30-ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2024 കേരളത്തിലെ എല്ലാ ജില്ലകളിലും മേയ് 8 ന് നടക്കും. ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in ൽ നിന്നും ഏപ്രിൽ മുതൽ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപ് പരീക്ഷാർഥികൾ ഹാളിൽ എത്തിച്ചേരണം. പരീക്ഷയ്ക്ക് കാൽക്കുലേറ്റർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2339233.

പി.എൻ.എക്സ് 1713/2025 

 

date