Skip to main content

ജീവനക്കാരെ നിയമിക്കുന്നു

പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ക്ലാർക്ക്, കൗൺസിലർ, സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡാറ്റ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂർ -670353 എന്ന വിലാസത്തിൽ മെയ് രണ്ടിന് വൈകുന്നേരം നാലിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. ഇ മെയിൽ : emrsskarindalam@gmail.com, ഫോൺ: 8848554706

date