Skip to main content

വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ

 പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. ഒരു വലിയ വെള്ളച്ചാട്ടത്തിലൂടെയോ അല്ലെങ്കിൽ ഒരു കൂട്ടം മത്സ്യങ്ങളുടെ ഇടയിലൂടെയോ കടന്നുപോകുന്ന പ്രതീതിയാണ് 17 അടി പൊക്കത്തിൽ നിർമിച്ച കിഫ്ബി പവലിയൻ നൽകുന്നത്. ഇതോടൊപ്പം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എ.മാർ കിഫ്ബി ഫണ്ടുപയോഗിച്ചു ചെയ്ത പദ്ധതികളേപ്പറ്റി വിശദമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേ കിയോസ്‌ക്കുകളും  ഒരുക്കിയിട്ടുണ്ട്. വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കിഫ്ബിയുടെ പ്രദർശന സ്റ്റാളിലെത്തുന്നവർ കണ്ട് തിരികെ മടങ്ങുന്നത്.
കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പങ്ക് ജനങ്ങൾക്ക് നേരിട്ട് അറിയാൻ കിഫ്ബിയുടെ സ്റ്റാളിലൂടെ അവസരമുണ്ട്. വെർച്വൽ റിയാലിറ്റി ഗ്ലാസുപയോഗിച്ച് ജില്ലാ തലത്തിലുള്ള കിഫ്ബി പദ്ധതികൾ കണ്ടാസ്വദിക്കാനുള്ള അവസരവും ഇവിടെയുണ്ട്. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന കിഫ്ബി പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടറിയാനും സ്റ്റാളിൽ അവസരമുണ്ട്. 

date