Post Category
പഹല്‍ഗാം: രാമചന്ദ്രന്റെ ഭവനം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു
ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ ഭവനം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
രാവിലെ 11.30 ഓടെ കൊച്ചി ഇടപ്പള്ളിയിലുള്ള വീട്ടിലെത്തിയ മുഖ്യമന്ത്രി രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ്, പേരക്കുട്ടികളായ ദ്രുപദ്, കേദാര്‍, മരുമക്കള്‍ ശരത്, വിനീത എന്നിവരോടെപ്പം അരമണിക്കൂറോളം ചിലവഴിച്ചു.
ധനമന്ത്രി കെ.എന്‍ ബാലഗോപാൽ, എം.വി. ഗോവിന്ദന് മാസ്റ്റര്‍, എസ്. സതിഷ്, സി.എന്‍. മോഹനന്, മാധ്യമ വിഭാഗം സെക്രട്ടറി പി എം മനോജ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.
ജില്ലാ കളക്ടര്‍ എന്‍. എന്‍. എസ്. കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി തുടങ്ങിയവരും സന്നിഹിതരായിരുന്നു
date
- Log in to post comments