പോളിടെക്നിക് പാര്‍ട്ട് ടൈം കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്
പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സ് നടത്തുന്ന ചില പോളിടെക്നിക്കുകളിലെ ഏതാനും ബ്രാഞ്ചുകളില്‍ സീറ്റൊഴിവുണ്ട്. എസ്.എസ്.എല്‍.സിയും രണ്ട് വര്‍ഷത്തെ ഐ.ടി.ഐ/തത്തുല്യ കോഴ്സ് പാസായവര്‍ക്കും എസ്.എസ്.എല്‍.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും 2017 ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ അതത് പോളിടെക്നിക്കുകളില്‍ സ്പോട്ട് അഡ്മിഷനില്‍ മതിയായ രേഖകളും ഫീസുമായി പങ്കെടുക്കാം. നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.in ല്‍.
പോളിടെക്നിക്കുകളും ഒഴിവുളള ബ്രാഞ്ചുകളും ചുവടെ: ശ്രീനാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്. സര്‍ക്കാര്‍ പോളിടെക്നിക്, കോതമംഗലം - സിവില്‍, മെക്കാനിക്കല്‍. സര്‍ക്കാര്‍ പോളിടെക്നിക്, പാലക്കാട് - സിവില്‍, മെക്കാനിക്കല്‍. സര്‍ക്കാര്‍ പോളിടെക്നിക്, പെരിന്തല്‍മണ്ണ -സിവില്‍, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്. എസ്.എസ്.എം. പോളിടെക്നിക്, തിരൂര്‍ - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്. സര്‍ക്കാര്‍ പോളിടെക്നിക്, മീനങ്ങാടി - മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്. മാ ദിന് പോളിടെക്നിക്, മലപ്പുറം - ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്.
പി.എന്‍.എക്സ്.5115/17
- Log in to post comments