Post Category
ന്യൂനപക്ഷ കമ്മീഷന്‍ ഏകദിന സെമിനാര്‍ 14ന്
ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവകാശ ബോധവല്‍ക്കരണം നല്‍കുന്നതിനായി ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് പത്തനംതിട്ട ഹോട്ടല്‍ ഹില്‍ പാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10:30 മുതല്‍ വൈകിട്ട് 3 വരെയുള്ള സെമിനാറില്‍ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം, ജൈനര്‍, പാഴ്സി, ബുദ്ധ, സിഖ് മതവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട്, എന്ത് എന്തിന് എന്ന വിഷയത്തിലും, കമ്മീഷനംഗങ്ങളായ അഡ്വ. ബിന്ദു എം തോമസ് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന വിഷയത്തിലും അഡ്വ മുഹമ്മദ് ഫൈസല്‍ ന്യൂനപക്ഷവും ഭരണഘടനയും എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും. (പിഎന്‍പി 3618/18)
date
- Log in to post comments