എറണാകുളം അറിയിപ്പുകള്‍1
സ്വാഗതസംഘം രൂപീകരണം
കൊച്ചി: എറണാകുളം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണം ഇന്ന് (നവംബര്‍ 8) വൈകിട്ട് മൂന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ചടങ്ങില്‍ കെ.വി.തോമസ് എം.പി, എം.എല്‍.എ ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍, മറ്റ് പൗരപ്രമുഖര്‍, സാംസ്‌കാരിക നായകന്മാര്‍ , പൂര്‍വ്വ വിദ്യാര്‍ഥികള്‍, മുന്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കടല്‍ സുരക്ഷ. സ്‌ക്വാഡുകളുടെ രൂപീകരണത്തിന്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി/പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടിവരുമ്പോള്‍ സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലം നല്‍കും. സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉളള യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനമുടമ/പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുമായാണ് അപേക്ഷിക്കേണ്ടത്.
യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ, കടല്‍ പരിചയമില്ലാത്തയാളോ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തയാളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉള്‍പ്പെടുത്താം. ഇക്കാര്യം അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാ ഫോറം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 15-ന് വൈകിട്ട് അഞ്ചുവരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ എറണാകുളം ജില്ലയില എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലെ താമസക്കാരുടെ പരിചരണത്തിനായി ഒരു താത്കാലിക ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്.സി/ജി.എന്‍.എം പാസായിരിക്കണം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വയസ് 25-50. താത്പര്യമുളളവര്‍ നവംബര്‍ 15-ന് രാവിലെ 10.30 ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2506990.
മുളവുകാട് റോഡ് നിര്‍മാണം: ജനകീയ അദാലത്ത് നാളെ ( നവംബര്‍ 9ന് )
കൊച്ചി: മുളവുകാട് - ബോള്‍ഗാട്ടി റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ നാളെ (നവംബര്‍ 9ന്) ജനകീയ അദാലത്ത് പൊന്നാരിമംഗലം ഹിദായത്തുള്‍ ഇസ്ലാം ഹൈസ്‌ക്കൂളില്‍ നടക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ട് നല്‍കാനുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് അദാലത്ത്.
മുന്നാധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, 2018-19 ലെ സ്ഥലം / കെട്ടിടം ഇവ കരം തീര്‍ത്ത രസീത് എന്നീ രേഖകളുമായി അദാലത്തില്‍ പങ്കെടുക്കാം.
അദാലത്തില്‍ റവന്യൂ, കിറ്റ്‌കോ , ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, കെ എസ്ഇബി, ജിഡ, മുളവുകാട് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷേത്രപ്രവേശന വിളംബരം: വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം
കൊച്ചി: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം നടത്തുന്നു. ജില്ലാ ഭരണകൂടവും, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉപന്യാസമത്സരം നവംബര്‍ 11 രാവിലെ 10ന് എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കും. യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു വിഭാഗത്തിലും ഹയര്‍ സെക്കന്ററി കോളേജ് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2354208
മലയാള ഭാഷാ വാരാഘോഷം:
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം ഇന്ന് (നവംബര്‍ 8)
കൊച്ചി: മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ആകാശവാണി കൊച്ചി നിലയവും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം നടത്തും. മലയാളം ഭാഷ, ചരിത്രം, സംസ്‌കാരം എന്ന വിഷയത്തില്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലാണ് മത്സരം. ഓരോ ഓഫീസില്‍ നിന്നും രണ്ടു വീതം ജീവനക്കാര്‍ അടങ്ങിയ ടീമിന് പങ്കെടുക്കാം. വിശദവിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04842354208.
- Log in to post comments