Skip to main content
അവധിക്കാല ക്യാമ്പില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി സന്ദേശം നല്‍കുന്നു

ലഹരിക്കെതിരെ അവധിക്കാലക്യാമ്പ്

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഒ.ആര്‍.സി പദ്ധതിയുടെ ഭാഗമായി മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് കെ.പി രാജുവിന്റെ അധ്യക്ഷതയില്‍ പ്രധാന അധ്യാപിക ഷാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി ലഹരിക്കെതിരായ സന്ദേശം നല്‍കി. ലഹരിക്കെതിരെയുള്ള സ്‌കിറ്റ്, ക്രാഫ്റ്റ്, ബാലാവകാശങ്ങള്‍, പോക്‌സോ ആക്ട്, സാമ്പത്തിക മാനേജ്‌മെന്റ്, സട്രെസ് മാനേജ്‌മെന്റ് വിഷയത്തില്‍ ഷീലു എം ലൂക്ക്, ഷിബി എബി, രേഷ്മ രാജ്, പി.എം ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ് എടുത്തു.

 

date