Skip to main content

അഭിമുഖം

ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19, 20 തീയതികളില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖം നടക്കും. താല്‍കാലിക അടിസ്ഥാനത്തില്‍ 8,000 രൂപ  വേതനത്തില്‍ 10 മാസത്തേക്കാണ് തെരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട ബ്ലോക്കുകളിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന് അതാത് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223711

date