Post Category
കുടുംബശ്രീ സംസ്ഥാന കലാമേള മേയ് 26 മുതൽ അതിരമ്പുഴയിൽ
കുടുംബശ്രീയുടെ സംസ്ഥാന കലാമേളയായ 'അരങ്ങി'ന്റെ ഭാഗമായിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മേയ് 26, 27, 28 തീയതികളിലായി അതിരമ്പുഴയിലാണ് സംസ്ഥാന കലാമേള സംഘടിപ്പിക്കുന്നത്. കോട്ടയം നോർത്ത് സി.ഡി.എസ്. ചെയർപേഴ്‌സൺ നളിനി ബാലനും അതിരമ്പുഴ സി.ഡി.എസ്.ചെയർപേഴ്‌സൺ ഷബീന നാസറും ചേർന്നാണ് ജില്ലയിലെ ചുവരെഴുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, ഇ.എസ്. ഉഷാദേവി, അഞ്ജുഷ വിശ്വനാഥൻ, കെ.ജി. പ്രീതാമോൾ, സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പ്രചരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
date
- Log in to post comments