ടെണ്ടർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2025 മെയ് മാസത്തിൽ ആരംഭിച്ച് അടുത്ത ഒരു വർഷത്തേക്ക് പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിനാണ് കരാർ. ഡ്രൈ ലീസ് വ്യവസ്ഥയിലാണ് ടെണ്ടറുകൾ ക്ഷണിച്ചിരിക്കുന്നത്.
മത്സരാധിഷ്ഠിത മുദ്രവെച്ച ടെണ്ടറുകൾ 2025 മെയ് 15-ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുമ്പായി തളിക്കുളം ശിശുവികസന പദ്ധതി ഓഫീറുടെ വിലാസത്തിൽ സമർപ്പിക്കണം. അതേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കുന്നതായിരിക്കും. വാഹനം 12 വർഷത്തിൽ താഴെ പഴക്കമുള്ളതും എല്ലാ അനുമതിപത്രങ്ങളും ഉള്ളതും ടെണ്ടർ സമർപ്പിക്കുന്ന വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതുമായിരിക്കണം.
വാഹനത്തിൻ്റെ എല്ലാ ചെലവുകളും കരാറുകാരൻ വഹിക്കേണ്ടതാണ്. പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് 28,000 രൂപയിൽ കവിയാത്ത തുകയ്ക്കാണ് കരാർ സമർപ്പിക്കേണ്ടത്. 700 രൂപയാണ് ടെണ്ടർ ഫോറത്തിൻ്റെ വില. അപേക്ഷയ്‌ക്കൊപ്പം 3,360 രൂപയുടെ ഇ.എം.ഡി ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിലാസം : തളിക്കുളം ശിശുവികസന്ന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ, പോളി ജംഗ്ഷൻ തൃപ്രയാർ, വലപ്പാട് പി.ഒ, 680 567
ഫോൺ: 0487 2394522.
- Log in to post comments