Post Category
പട്ടികജാതി–പട്ടിക ഗ്രോത്രവർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി–പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ തൃശ്ശൂർ ജില്ലയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. മേയ് 27, 28 തിയതികളിലായി തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിന് കമ്മീഷൻ അംഗങ്ങളായ ടി.കെ. വാസു, അഡ്വ.സേതുനാരായണൻ എന്നിവർ നേതൃത്വം നൽകും.
പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ച പരാതികൾക്ക് പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. പരാതിക്കാരെയും, എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ വരുത്തി കമ്മീഷൻ പരാതികൾ കമ്മീഷൻ അവലോകനം ചെയ്യും. പുതിയ പരാതികൾ സമർപ്പിക്കാനും അദാലത്തിൽ സൗകര്യമുണ്ടാകും. പൊലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി–പട്ടികവർഗ്ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.
date
- Log in to post comments