Skip to main content

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളേജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് വുമൺസ് കോളേജ് കാട്ടിലങ്ങാടി എന്നിവിടങ്ങളിലേക്ക് 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് കോളേജ് സൈക്കോളജിസ്റ്റുകളുടെ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെ  പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 16ന് രാവിലെ പത്തിന് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി.എച്ച്.എം.കെ എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2582800.

date