മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
2025ലെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. മികച്ച ശുദ്ധജല മത്സ്യകര്ഷകന്, ഓരു ജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര മത്സ്യകര്ഷകന്, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉദ്പ്പാദന കര്ഷകന്, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട്അപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍-സഹകരണ സ്ഥാപനം എന്നീ ഇനങ്ങളിലാണ് അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെ മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും, സ്വതന്ത്രമായി മത്സ്യകൃഷി പ്രവര്ത്തനത്തിലേര്പ്പെടുന്നവര്ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ നിന്നും, മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. മേയ് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477-2252814, 2251103.
(പിആർ/എഎൽപി/1374)
- Log in to post comments