Skip to main content

ലേലം

ജില്ലയിലെ വീരന്‍പുഴയില്‍ നിന്നും ഡീസില്‍റ്റേഷന്‍ പ്രവൃത്തിയിലൂടെ സംഭരിച്ച് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രാവലും മണലും സില്‍റ്റും ചെളിയും ചേര്‍ന്ന മിശ്രിതം മെയ് 28 രാവിലെ 11 -ന് ജലസേചന വകുപ്പിലെ എല്ലാ നിബന്ധനകളും അനുസരിച്ച് പരസ്യമായി ലേലം ചെയ്യും. ലേലം പറവൂര്‍ താലൂക്ക് മൂത്തക്കുന്നം വില്ലേജ് വടക്കേക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രവൃത്തി നടന്നതിനോട് ചേര്‍ന്ന വസ്തുവില്‍ നടക്കും. നിരതദ്രവ്യം : 28510 രൂപ. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എറണാകുളം എന്ന പേരില്‍ ദേശസാത്കൃത ബാങ്കില്‍ നിന്നോ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നോ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റോ ട്രഷറി നിക്ഷേപ രസീതോ സഹിതം ലേലത്തില്‍ പങ്കെടുക്കാം.

date