ഭാഷാശുദ്ധി ഉറപ്പാക്കണം: പിടി തോമസ് എംഎല്‍എ
കൊച്ചി: ഔദേ്യാഗികഭാഷ മലയാളമാക്കുന്നതോടൊപ്പം ഭാഷാശുദ്ധി ഉറപ്പാക്കണമെന്ന് പിടി തോമസ് എംഎല്‍എ. വനിതാ-ശിശുവികസനവകുപ്പിനു കീഴിലുള്ള അങ്കണവാടികളില്‍ പലതിലും ബോര്‍ഡുകളില്‍ അംഗനവാടി എന്നാണെഴുതുന്നത്. ഈ തെറ്റ് ഉടന്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ഔദേ്യാഗികഭാഷാ ജില്ലാതല ഏകോപനസമിതിയില്‍ സംസാരിക്കുകയായിരുന്നു പിടി തോമസ് എംഎല്‍എ.
വിവിധ വകുപ്പുകള്‍ ഫയലുകള്‍ മലയാളത്തിലാക്കുന്നതിന്റെ പുരോഗതി യോഗം വിലയിരുത്തി. എഴുപത്തഞ്ചു ശതമാനത്തിലധികം വകുപ്പുകളും മലയാളത്തിലാണ് നൂറുശതമാനം ഫയലുകളും കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ള ഓഫീസുകളോട് ഉടന്‍ തന്നെ പൂര്‍ണമായും മലയാളത്തിലാക്കാന്‍ യോഗം നിര്‍ദേശം നല്കി.
ഔദേ്യാഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരികയാണ്. അന്യരാജ്യങ്ങളുമായോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ കേന്ദ്രസര്‍ക്കാരുമായോ നടത്തുന്ന കത്തിടപാടുകള്‍, അന്യസംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍, ഹൈക്കോടതി/സുപ്രീകോടതി എന്നിവയുമായി നടത്തുന്ന ആശയവിനിമയം, തമിഴ്/കന്നട അല്ലാത്ത മറ്റ് ഭാഷാന്യൂനപക്ഷങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ തുടങ്ങി ചില സാഹചര്യങ്ങളില്‍ ഇംഗ്ളീഷ് ഉപയോഗിക്കാം. എന്നാല്‍ കുറിപ്പുഫയലുകള് മുഴുവന്‍ മലയാളത്തിലാക്കണം. വിവിധവകുപ്പുകള്‍ ഭാഷാവാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികള്‍ യോഗം വിലയിരുത്തി. ഇവയുടെ റിപ്പോര്‍ട്ട് നവംബര്‍ 25-ന് മുമ്പ് നല്‍കണമെന്ന് യോഗം ജില്ലാതല ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഔദേ്യാഗിക ഭരണപരിഷ്കാരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര് എസ് റാണി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ പി സുഭാഷ്, ജോളി ബേബി, ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന് നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ ഗീത കാണിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments