Post Category
ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് മുതല്‍ യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (ഏവിയേഷൻ - ഒരു വര്‍ഷം, യോഗ്യത പ്ലസ് ടൂ), എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് (ഒരു വര്‍ഷം, യോഗ്യത എസ്എസ്എല്‍സി) ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ (6 മാസം, യോഗ്യത പ്ലസ് ടൂ) കോഴ്സുകളിലേയ്ക്ക് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907853246
date
- Log in to post comments