'പാഠം ഒന്ന് ആലപ്പുഴ' പദ്ധതി: ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
*ലക്ഷ്യം - ജില്ലയിലെ 50 വയസ്സിൽ താഴെയുള്ള എല്ലാർക്കും പത്താംതരം വിദ്യാഭ്യസം ഉറപ്പാക്കുക*
'പാഠം ഒന്ന് ആലപ്പുഴ' സമ്പൂർണ പത്താം തരാം തുല്യതാ പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ ജി രാജേശ്വരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പി മാർ, എം. എൽ. എമാർ, ജില്ലാ കളക്ടർ എന്നിവരെ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയർപേഴ്സണായും, വിദ്യാഭ്യാസ ഉപഡയറക്ടറെ ജനറൽ കൺവീനറുമായി ജില്ലാ തല ജില്ലാതല സംഘാടക സമിതി രൂപികരിച്ചു. വൈസ് ചെയർപേഴ്സൺമാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്‌സൺ, കെ. ഡി. മഹീന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ), പി പി സംഗീത (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.
ആലപ്പുഴ ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായിട്ടാണ് 'പാഠം ഒന്ന് ആലപ്പുഴ' പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 50 വയസ്സിൽ താഴെയുള്ള എല്ലാവരെയും പത്താംതരം വിദ്യാഭ്യസമുള്ളവരാക്കി മാറ്റുക, സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി ആലപ്പുഴയെ മാറ്റുക, വിദ്യാഭ്യാസവും തൊഴിലുമുള്ള ജനതയെ സൃഷ്ടിക്കുക , ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൗരസമൂഹത്തെ വാർത്തെടുക്കുക, നവകേരള നിർമ്മിതിക്ക് ശക്തി പകരുന്ന സാമൂഹിക അന്തരീക്ഷം സൃഷ്‌ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ജില്ലാ തല സംഘാടക സമിതി രൂപികരന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം വി പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, വി ഉത്തമൻ, സാക്ഷരതാ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ കെ വി രതീഷ്, അസി.കോ -ഓർഡിനേറ്റർമാരായ എസ് ലേഖ, ജസ്റ്റിൻ ജോസഫ്, ഡയറ്റ് സീനിയർ ലക്ച്ചറർ കുമാരി മിനി, ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ മായലക്ഷ്മി, വിവിധ തദ്ദേശ്ശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.E
- Log in to post comments