Skip to main content

വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ

വയോജനങ്ങളെ ജീവിത സായാഹ്നത്തിൽ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പറഞ്ഞു. 

 

സാമൂഹ്യനീതി വകുപ്പ് എൻ്റെ കേരളം പ്രദർശന വിപണന വേദിയായ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച 'ഏകത്വം - ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക്' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

 

സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വയോജനങ്ങളെ ഉയർത്തി കൊണ്ടുവരിക എന്നതാണ് വയോമിത്രം പദ്ധതി ലക്ഷ്യം വക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്. എം.എൽ.എ പറഞ്ഞു.

 

ഓർഫനേജ് കൺട്രോൾ ബോർഡ് കോ ഓഡിനേറ്റർ ലൈജി ജേക്കബ്, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.സി. സുനിത, ഭിന്നശേഷി വിഭാഗം ജില്ലാ കോ ഓഡിനേറ്റർ ആർ ദിവ്യ, പ്രൊബേഷൻ ഓഫീസർ ബിബിൻ ജോസ്, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ റിനു മെഹർ, ജില്ലാ നശാമുക്ത് ഭാരത് കോ ഓഡിനേറ്റർ ഡോ. ജാക്സൺ തോട്ടുങ്കൽ എന്നിവർ സാമൂഹ്യനീതി വകുപ്പിൻ്റെ വിവിധ പദ്ധതികളെ കുറിച്ച് വിവരിച്ചു. 

 

സെമിനാറിന്റെ ഭാഗമായി സൗണ്ട് ഓഫ് എയ്ജ് എന്ന ഹ്രസ്വചിത്ര പ്രദർശനവും വയോമിത്ര അംഗങ്ങളുടെ വിവിധതരം കലാപരിപാടികളും അരങ്ങേറി.

 

*ഫോട്ടോ അടിക്കുറിപ്പ്*

എന്റെ കേരളം പ്രദർശന വിപണന മേളയിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'ഏകത്വം ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക്' എന്ന സെമിനാർ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

date