Post Category
വനമാതൃകയില്‍ ഹരിതകേരളം മിഷന് സ്റ്റാള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഹരിത കേരളം മിഷന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ലഭ്യമായ സ്ഥലത്ത് തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്ത വനമാതൃക സൃഷ്ടിക്കുന്ന പച്ചത്തുരുത്തും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുമായ രണ്ട് സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്.
ഹരിത കേരളം മിഷന്റെ വിവിധ കാമ്പയിനില്‍ ഭാഗമാകുന്ന റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്സിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് ട്രയിനിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാള്‍ ഒരുക്കിയത്. വനമാതൃകയില്‍ നിര്‍മിച്ച പച്ചത്തുരുത്ത് സന്ദര്‍ശകര്‍ക്ക് കുളിര്മയേകുന്നു.
ചിത്രം : ഹരിതകേരളം
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഹരിത കേരളം മിഷന് സ്റ്റാള്‍
date
- Log in to post comments