Skip to main content

ക്ഷേത്രപ്രവേശന വിളംബരാഘോഷം: യുവജനസംഗമവും  വിദ്യാര്‍ത്ഥിസംഗമവും ഇന്ന്

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 10ന് യുവജനസംഗമവും ഉച്ചയ്ക്ക് ശേഷം രണ്ടിന് വിദ്യാര്‍ത്ഥിസംഗമവും നടക്കും. 

യുവജനസംഗമം രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐക്യമലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീതാകുമാരി, പ്രസന്ന വിജയകുമാര്‍, കെ. വിജു രാധാകൃഷ്ണന്‍, എ.ആര്‍ അജീഷ്‌കുമാര്‍, മനോജ്കുമാര്‍, കുഞ്ഞനാമ്മ കുഞ്ഞ്, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍ സബു തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥി സംഗമം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമാ സംവിധായകന്‍ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തും. പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി ജയന്‍, അടൂര്‍ ഗരസഭ വൈസ് ചെയര്‍മാന്‍ ജി. പ്രസാദ്, നഗരസഭ കൗണ്‍സിലര്‍മാരായ ഉമ്മന്‍ തോമസ്, എസ്. ജയകൃഷ്ണന്‍, ആര്‍. സനല്‍കുമാര്‍, ഷൈനി ബേബി, എന്‍.ഡി രാധാകൃഷ്ണന്‍, ടി. മധു, രാജി ചെറിയാന്‍, ബിന്ദു കുമാരി ജി, മണിയമ്മ, ശശികുമാര്‍, റീന ശാമുവേല്‍, സിന്ധു തുളസീധരക്കുറുപ്പ്, അനിതകുമാരി, എസ്.ബിനു, എം.സലിം, അജി പി. വര്‍ഗീസ്, മറിയാമ്മ ജേക്കബ്, എ മുംതാസ്, അയൂബ് കുരുവിള, ബിജു വര്‍ഗീസ്, എം താജുദ്ദീന്‍, അന്നമ്മ എബ്രഹാം, പ്രശാന്ത് ചന്ദ്രന്‍പിള്ള, ശോഭാ തോമസ്്, ഗീത തങ്കപ്പന്‍, സൂസി ജോസഫ്, അസിസ്്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി ശ്രീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

(പിഎന്‍പി 3667/18) 

date