Skip to main content
.

തബലയില്‍ മാന്ത്രികതയുമായി ഹനാന്‍

 

ഏവരെയും താളം പിടിപ്പിച്ച് ഹനാന്‍. എന്റെ കേരളം മേളയില്‍ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ ഹനാന്‍ റേച്ചല്‍ എന്ന 13 കാരി കാണികളെ തബലയുടെ മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോയി ഇലന്തൂര്‍ കൊച്ചുവടക്കേതില്‍ പ്രമോദിന്റെയും സൗമ്യയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. ചെറുപ്പം മുതല്‍ സെറിബ്രല്‍ പാള്‍സി, കാഴ്ച പരിമിതി നേരിടുന്ന ഹനാന്റെ ജീവനാണ് തബല. മലയാളികളുടെ ഇഷ്ടഗാനങ്ങള്‍ ഹനാന്‍ തബലയില്‍ താളമിട്ടപ്പോള്‍ പിന്തുണയുമായി കാണികളും കൂടി. കഴിവുകള്‍ക്ക് പരിമിതി തടസമാകില്ലെന്ന് തെളിയിച്ച ഹനാന് വകുപ്പിന്റെ സ്നേഹാദരവായി പുരസ്‌കാരവും നല്‍കി. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമികവിന് സമൂഹിക വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും മികച്ച ക്രിയേറ്റിവ് ചൈല്‍ഡ് അവാര്‍ഡും നേടിയിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പില്‍ നിന്നും ഉജ്വലബാല്യം അവാര്‍ഡ്, പത്തനംതിട്ട ഗാന്ധി സേവാ ഗ്രാമത്തിന്റെ സര്‍ഗാത്മക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 

date