Skip to main content

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ്

2025 -2026 അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് മേയ് 28 ന് രാവിലെ 10 ന് വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടത്തും. കോഴഞ്ചേരി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും ക്ലാസ്സില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന്. പങ്കെടുക്കുന്നവര്‍ അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സുമായി എത്തണമെന്ന് പത്തനംതിട്ട ആര്‍.റ്റി.ഒ അറിയിച്ചു. ഫോണ്‍ : 0468 2222426.
 

date